Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art

അ​​​​ധ്യാ​​​​പ​​​​നം: ഹൃദയങ്ങളെ തൊടുന്ന കല

ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളെ തൊ​​​​ടു​​​​ന്ന ക​​​​ല​​​​യാ​​​​ണ് അ​​​​ധ്യാ​​​​പ​​​​നം. ‘മാ​​​​താ​​​​പി​​​​താ ഗു​​​​രോ ദൈ​​​​വം’ എ​​​​ന്ന​​​​തി​​​​ന്‍റെ​​​​യ​​​​ർ​​​​ഥം അ​​​​ച്ഛ​​​​നു​​​​മ​​​​മ്മ​​​​യും ഗു​​​​രു​​​​വും ചേ​​​​ർ​​​​ന്ന ത്രി​​​​ത്വ​​​​മാ​​​​ണ് ഒ​​​​രു വ്യ​​​​ക്തി​​​​യെ സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ദൈ​​​​വം എ​​​​ന്നുകൂ​​​​ടി​​​​യാ​​​​ണ്.

(ഇ​​​​ന്ന് ത്രി​​​​ത്വ​​​​ത്തി​​​​നൊ​​​​പ്പം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ എ​​​​ന്നും ചേ​​​​ർ​​​​ക്കേ​​​​ണ്ടി​​​വ​​​​രും!) മ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രു സ്വാ​​​​ധീ​​​​ന​​​​വും ചെ​​​​ലു​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​ട്ടി​​​​ല്ലാ​​​​ത്ത അ​​​​ച്ഛ​​​​ന​​​​മ്മ​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളെ​​​​പ്പോ​​​​ലും അ​​​​ധ്യാ​​​പ​​​​ക​​​​ർ മ​​​​ഹ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് കൈ​​​പി​​​​ടിക്കാ​​​​റു​​​​ണ്ട്. ഒരുകാ​​​​ല​​​​ത്ത് ഗു​​​​രു​​​​ത്വ​​​​മി​​​​ല്ലാ​​​​യ്‌​​​​മ-​​​​കു​​​​രു​​​​ത്ത​​​​ക്കേ​​​​ട് ആ​​​​യി​​​​രു​​​​ന്നു ഏ​​​വ​​​രും വീ​​​​ഴു​​​​ന്ന ആ​​​​ഴ​​​​മു​​​​ള്ള കു​​​​ഴി.

ഗു​​​​രു​​​​ത്വം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത്വ​​​​മു​​​​ള്ള അ​​​ധ്യാ​​​​പ​​​​ക​​​​രുണ്ടാ​​​​ക​​​​ണം. നി​​​​റ​​​​ഞ്ഞ ആ​​​​ദ​​​​ര​​​​വോ​​​​ടെ എ​​​​ത്ര ദൂ​​​​രെ​​​നി​​​​ന്നും മ​​​​ന​​​​സുകൊ​​​​ണ്ട് വ​​​​ണ​​​​ങ്ങാ​​​​ൻ തോ​​​​ന്നു​​​​ന്ന വ്യ​​​​ക്തി​​​ക​​​ളാ​​​​ക​​​​ണം അ​​​​ധ്യാ​​​​പ​​​​ക​​​​ർ. ഇ​​​​ന്ന് അ​​​ധ്യാ​​​​പ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ജീ​​​​ർ​​​​ണ​​​​ത​​​​ക​​​​ളി​​​​ലേ​​​ക്ക് വീ​​​​ണു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്.

എ​​​​ല്ലാ ബ​​​​ന്ധ​​​​ത്തി​​​​ലു​​​​മെ​​​​ന്ന​​​​പോ​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി ബ​​​​ന്ധ​​​​ത്തി​​​​ലും വി​​​​ള്ള​​​​ലുക​​​​ളു​​​​ണ്ട്. പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് എ​​​​ത്ര ശ്ര​​​​ദ്ധ​​​​കൊ​​​​ടു​​​​ത്തി​​​​ട്ടും ന​​​​മ്മെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ചി​​​​ല കു​​​​ട്ടി​​​​ക​​​​ൾ പി​​​​ന്നീ​​​​ട് പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​ത്ത ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​തു കാ​​​​ണു​​​​മ്പോ​​​​ൾ മ​​​​ന​​​​സു നി​​​​റ​​​​യാ​​​​റു​​​​ണ്ട്.

ക​​​​ണ്ണു നി​​​​റ​​​​യ്ക്കു​​​​ന്ന അ​​​​വ​​​​രു​​​​ടെ ചി​​​​രി​​​​ക​​​​ൾ ക​​​​ൺ​​​​മു​​​​മ്പി​​​ലു​​​​ണ്ട്. അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ മു​​​​മ്പി​​​​ലെ​​​​ത്തു​​​​ന്ന ഓ​​​​രോ കു​​​​ട്ടി​​​​യു​​​​ടെ​​​​യും ജീ​​​​വി​​​​ത​​​ക​​​​ഥ​​​​കൂ​​​​ടി​​​​യാ​​​​ണ്. അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​പ്പ​​​​ത്തി​​​നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ൾ അ​​​ധ്യാ​​​​പ​​​​നം എത്ര ഇ​​​​ഷ്ട​​​​മാ​​​​ണെ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ, “ദാ ​​​​ആ കാ​​​​ണു​​​​ന്ന ആ​​​​കാ​​​​ശ​​​​ത്തി​​​​ലെ ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ളോ​​​​ളം വ​​​​രു​​​​മ​​​​ത് !”

-ഷി​​​​ജി വ​​​​ർ​​​​ഗീ​​​​സ്, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് എ​​​ച്ച്എ​​​സ്എ​​​സ്
വാ​​​​ഴ​​​​പ്പ​​​​ള്ളി, ച​​​​ങ്ങ​​​​നാ​​​​ശേ​​​രി

Kerala

ക​പ്പ വി​റ്റ് ക​ലോ​ത്സ​വ​ത്തി​ന്; അ​തി​ജീ​വ​ന​ത്തി​ന്‍റെ തു​ള്ള​ല്‍​ക്ക​ഥ​യുമായി കണ്ണനുണ്ണി

തൃ​ശൂ​ര്‍: ക​ണ്ണ​നു​ണ്ണി​യു​ടെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു തു​ള്ള​ല്‍​ക്ക​ഥ​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞ ആ​മ്പ​ക്കാ​ട​ന്‍ ക​പ്പ​പ​റി​ച്ചു വി​റ്റു​കി​ട്ടി​യ തു​ക​യു​മാ​യി​ട്ടാ​ണ് പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ല്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ ക​ണ്ണ​നു​ണ്ണി ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ അ​മ്മ ഓ​മ​നി​ച്ചു​വ​ള​ര്‍​ത്തി​യ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യെ​ത്തി മ​ത്സ​രി​ച്ച് ഹൈ​സ്‌​കൂ​ള്‍​വി​ഭാ​ഗം ഓ​ട്ട​ന്‍​തു​ള്ള​ലി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

ഏ​ഴാം വ​യ​സി​ല്‍ ഇ​രി​ങ്ങോ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ണ്ട ക​ണ്ണ​നു​ണ്ണി അ​മ്മ ബി​ന്ദു​വി​നോ​ടു ചോ​ദി​ച്ചു: ഈ ​ചേ​ട്ട​നെ​ന്താ ന​മ്മ​ളെ ക​ളി​യാ​ക്കു​ന്ന​ത്. അ​മ്മ പ​റ​ഞ്ഞു: ഇ​ത് ആ​ക്ഷേ​പ​ഹാ​സ്യ​മാ​ണെ​ന്ന്. അ​പ്പോ​ള്‍ ക​ണ്ണ​നു​ണ്ണി പ​റ​ഞ്ഞു: എ​നി​ക്കും പ​ഠി​ക്ക​ണം...

ചെ​റി​യ കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന അ​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ന്ദു​വി​നും മ​ക​നെ തു​ള്ള​ല്‍ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യി ക​ലാ​മ​ണ്ഡ​ലം മോ​ഹ​ന​കൃ​ഷ്ണ​ന്‍​മാ​സ്റ്റ​റു​ടെ അ​ടു​ത്തെ​ത്തി​ച്ചു. തു​ള്ള​ലി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച ക​ണ്ണ​ന്‍ പി​ന്നീ​ട് നൃ​ത്ത​ത്തി​ലേ​ക്കും തി​രി​ഞ്ഞു. കേ​ര​ള​ന​ട​നം, കു​ച്ചി​പ്പു​ടി എ​ന്നി​വ ക​ലാ​മ​ണ്ഡ​ലം വ​സ​ന്ത​ടീ​ച്ച​റു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​ഠി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം​മു​ത​ല്‍ സം​സ്ഥാ​ന​ക​ലോ​ത്സ​വ​ത്തി​ല്‍​പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി. ഇ​ത്ത​വ​ണ തു​ള്ള​ലി​നൊ​പ്പം കേ​ര​ള​ന​ട​ന​ത്തി​നും എ ​ഗ്രേ​ഡ് ല​ഭി​ച്ചു. ഇ​ന്നു കു​ച്ചി​പ്പു​ടി​യി​ലും പ​ങ്കെ​ടു​ക്കും.

ക​ല​യി​ല്‍ മ​ക​നെ ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് ക​ർ​ഷ​ക​നാ​യ അ​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും പ​ശു​വി​നെ വ​ള​ർ​ത്തു​ന്ന അ​മ്മ ബി​ന്ദു​വും. കൃ​ഷ്ണ​നു​ണ്ണി സ​ഹോ​ദ​ര​നാ​ണ്.

Latest News

Corehub Up